തിരുവനന്തപുരം: മദ്യനയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന ഭിന്നത തീര്‍ന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസുകാര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ആര്‍ക്കും പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോളാര്‍ കേസില്‍ എല്‍.ഡി.എഫ് പ്രഖ്യാപിച്ച സമരത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു. എല്ലാസമരങ്ങളും പരാജയപ്പെട്ട എല്‍.ഡി.എഫ് മുഖം രക്ഷിക്കാനുള്ള പരിപാടിയാണിതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വേണമെങ്കില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാം -മുഖ്യമന്ത്രി പറഞ്ഞു.
Comments