സുനന്ദ പുഷ്കറിന്‍െറ മരണം കൊലപാതകമാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് എയിംസ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. സുധീര്‍ ഗുപ്ത. വിഷം ഉള്ളില്‍ ചെന്നുള്ള മരണമാണെന്നാണ് പറഞ്ഞിട്ടുള്ളത്. കൊലപാതകമാണോ അല്ലയോ എന്ന സത്യം അന്വേഷണ ഏജന്‍സി കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട കേസില്‍ തെറ്റായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നല്കാന് തനിക്ക് മേല്‍ സമ്മര്‍ദമുണ്ടായെന്ന് ഡോ. ഗുപ്ത നേരത്തെ വെളിപ്പെടുത്തിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും വിജിലന്‍സ് കമ്മീഷനും സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനും നല്കിയ പരാതിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നത്. ഡോ. ഗുപ്തയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് സുനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അതേസമയം, അന്വേഷണത്തിന്‍െറ ഭാഗമായി ആവശ്യമെങ്കില്‍ കേരളത്തിലെത്തുമെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി അറിയിച്ചു. കേസ് അന്വേഷണത്തിന് പ്രത്യേക രൂപരേഖ തയാറാക്കിയിട്ടുണ്ട്. അഡീഷണല്‍, അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളതെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments