You are Here : Home / News Plus

എയര്‍ ഏഷ്യ വിമാനത്തിന്‍െറ കോക്പിറ്റ് വോയ്സ് റെക്കോഡര്‍ കരക്കെത്തിച്ചു

Text Size  

Story Dated: Tuesday, January 13, 2015 06:26 hrs UTC

ജാവ കടലില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്‍െറ കോക്പിറ്റ് വോയ്സ് റെക്കോഡര്‍ വീണ്ടെടുത്ത് കരക്കെത്തിച്ചു. കോക്പിറ്റ് വോയ്സ് റെക്കോഡറിലാണ് പൈലറ്റും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുമായുള്ള സംഭാഷണം റെക്കോര്‍ഡു ചെയ്യാറുള്ളത്. മറ്റൊരു ബ്ളാക്ബോക്സായ ഫൈ്ളറ്റ് ഡാറ്റ റെക്കോഡര്‍ തിങ്കളാഴ്ച തന്നെ കരക്കത്തെിച്ചിരുന്നു.

കടല്‍ അടിത്തട്ടില്‍നിന്നും ഏകദേശം 32 മീറ്റര്‍ (105 അടി) ആഴത്തിലുള്ള വിമാന അവശിഷ്ടങ്ങളില്‍ നിന്നാണ് മുങ്ങല്‍ വിദഗ്ധര്‍ ബ്ളാക്ബോക്സുകള്‍ കണ്ടത്തെിയത്. ഫൈ്ളറ്റ് ഡാറ്റ റെക്കോഡര്‍ കരക്കത്തെിച്ച് മണിക്കൂറുകള്‍ക്കകമാണ് കോക്പിറ്റ് വോയ്സ് റെക്കോഡര്‍ കണ്ടത്തെിയത്. ഇതോടെ, അപകട കാരണം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്.
ബ്ളാക്ബോക്സ് വിശകലനം നടത്തി അപകട കാരണം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാകണമെങ്കില്‍ രണ്ടാഴ്ച വരെ സമയമെടുക്കും. തലസ്ഥാനമായ ജകാര്‍ത്തയില്‍ വെച്ചാണ് പരിശോധന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.