സുനന്ദ പുഷ്കര്‍ മരിച്ച ദിവസം സുനന്ദയുടെ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ എം.പിയുടെ നീക്കങ്ങള്‍ പൊലീസ് പരിശോധിക്കും. സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ ലീലാ പാലസിന്‍െറ മാനേജര്‍, സുനന്ദയെ സന്ദര്‍ശിച്ചവര്‍, അടുത്തുള്ള മുറികളില്‍ താമസിച്ചവര്‍ എന്നിവരെ ചോദ്യം ചെയ്യാനും തീരുമാനമായി. തരൂരിന്‍െറ അടുത്ത സുഹൃത്ത് സഞ്ജയ് ദേവാനെയും പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറെയും ചോദ്യം ചെയ്യും.
സുനന്ദയുടെ ശരീരത്തിലേക്ക് വിഷം കുത്തിവെച്ചതാണെന്നും സുനന്ദക്ക് നല്ല പരിചയമുള്ളയാളാണ് ഇത് ചെയ്തതെന്നും പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. സഹായികളുടെ മൊഴിയിലും ശശി തരൂരിന്‍െറയും പ്രസ്താവനകളിലും വൈരുദ്ധ്യമുള്ളത് അന്വേഷിക്കുമെന്നും പൊലീസ് കഴിഞ്ഞദിവസം വ്യക്തമാക്കി.
Comments