You are Here : Home / News Plus

ഭീകരവിരുദ്ധ വേട്ട റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നു

Text Size  

Story Dated: Monday, January 19, 2015 04:04 hrs UTC

ഭീകരവിരുദ്ധ വേട്ടയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നു. ഇക്കാര്യം സജീവമായും ഗൗരവമായും പരിഗണിച്ചുവരുകയാണെന്ന് കേന്ദ്ര ധനകാര്യ, വാര്‍ത്താവിതരണവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ജസ്റ്റിസ് വര്‍മ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
മാധ്യമങ്ങളെ നിരോധിക്കാന്‍ സാധിക്കുന്ന കാലം കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ കുതിപ്പ് വന്നതോടെ സെന്‍സര്‍ഷിപ്പും അസാധ്യമായിരിക്കുന്നു.
പരസ്യങ്ങള്‍ നിഷേധിച്ച് മാധ്യമങ്ങളെ ശിക്ഷിക്കാമെന്നതും നടപ്പുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ വര്‍ത്തമാനകാലത്ത് മാധ്യമങ്ങളുടെ ഉത്തരവാദിത്തം ചര്‍ച്ച ചെയ്യുമ്പോള്‍ ഭീകരവിരുദ്ധ വേട്ടയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ റിപ്പോര്‍ട്ടിങ് രീതി സുപ്രധാനമായ പ്രശ്നമാണ്. മാധ്യമങ്ങള്‍ക്ക് സംഭവസ്ഥലം വരെ ചെന്ന് തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിയന്ത്രണം വേണമോയെന്ന കാര്യം ചര്‍ച്ച ചെയ്യണമെന്നും ജെയ്റ്റ്ലി പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.