You are Here : Home / News Plus

കത്തോലിക്കര്‍ മുയലുകളെപ്പോലെ പെറ്റുപെരുകേണ്ട ആവശ്യമില്ല ; ഫ്രാന്‍സിസ് മാര്‍പാപ്പ

Text Size  

Story Dated: Wednesday, January 21, 2015 03:35 hrs UTC

കത്തോലിക്കര്‍ മുയലുകളെപോലെ പെറ്റുവളര്‍ത്തുന്നതിനു പകരം ഉത്തരവാദിത്തമുള്ള മാതാപിതാക്കളാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജനന നിയന്ത്രണത്തിന് സഭ അംഗീകരിച്ച നിരവധി മാര്‍ഗങ്ങളുണ്ട്. ഇതിന് പുറത്തുനിന്നുള്ള ഏതെങ്കിലും സംഘടനകളുടെ നിലപാട് അടിച്ചേല്‍പിക്കേണ്ടതില്ല.അതേസമയം കുടുംബാസൂത്രണം വികസിത രാജ്യങ്ങളുടെ ആശയപരമായ കോളനിവത്കരണമണെന്നും പോപ് ചൂണ്ടിക്കാട്ടി. . ഫിലിപ്പീന്‍സില്‍ നിന്നുള്ള മടക്കയാത്രയില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.യഥാര്‍ഥ കത്തോലിക്കനാകണമെങ്കില്‍ മുയലുകളെപ്പോലെ ആകണമെന്നത് ശരിയല്ല. സഭയുടെ ഉപദേശങ്ങള്‍ അനുവദിക്കുന്നെങ്കില്‍, ഉത്തരവാദിത്തമുള്ള രക്ഷാകര്‍തൃത്വത്തിന് ദമ്പതികള്‍ കുട്ടികളെ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. ഏഴ് സിസേറിയന്‍ പ്രസവത്തിനുശേഷവും ഗര്‍ഭിണിയായ ഒരു സ്ത്രീയെ കണ്ടുമുട്ടിയ കാര്യവും അദ്ദേഹം പരാമര്‍ശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.