You are Here : Home / News Plus

ഇറോം ശര്‍മിള ജയില്‍ മോചിതയായി

Text Size  

Story Dated: Thursday, January 22, 2015 05:52 hrs UTC

ഇംഫാല്‍: അഫ്സ്പ നിയമത്തിനെതിരെ 14 വര്‍ഷമായി നിരാഹാരസമരം നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള ജയില്‍ മോചിതയായി. ഇറോമിനെ വിട്ടയക്കണമെന്ന് ഇംഫാല്‍ ജില്ലാ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. ഇറോമിനെതിരെ ചുമത്തിയ ആത്മഹത്യാശ്രമമെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ ജില്ലാ കോടതി മോചിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. 2000 നവംബര്‍ നാല് മുതല്‍ തടവറയാക്കി മാറ്റിയ ഇംഫാലിലെ ആശുപത്രി മുറിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു ശര്‍മിള.
രണ്ടാം തവണയാണ് ഇറോം ശര്‍മിളയെ മോചിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കുന്നത്. തുടര്‍ച്ചയായ നിരാഹാരത്തെ തുടര്‍ന്ന് ആത്മഹത്യാശ്രമക്കുറ്റം ചുമത്തിയാണ് ഇറോമിനെ തടങ്കലില്‍വെച്ചിരിക്കുന്നത്. എന്നാല്‍, ഇറോമിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 309ാം വകുപ്പുപ്രകാരം ആത്മഹത്യാശ്രമക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ച കോടതി അവരെ മോചിപ്പിക്കാന്‍ 2014 ആഗസ്റ്റില്‍ ഉത്തരവിടുകയായിരുന്നു. ഇറോം ആത്മഹത്യക്ക് ശ്രമിച്ചെന്നത് ആരോപണം മാത്രമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.