ആം ആദ്മി പാര്‍ട്ടിക്കെതിരെ എതിര്‍പാര്‍ട്ടിയുടെ നേതാക്കള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ് രിവാള്‍. മാധ്യമങ്ങള്‍ക്കിടയില്‍ വ്യാജ വാര്‍ത്തകള്‍ പരത്തി പാര്‍ട്ടിയെ അപമാനിക്കാനാണ് എതിര്‍പാര്‍ട്ടികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ഇത്തരം ആരോപണങ്ങള്‍ വിശ്വസിക്കില്ല. രാഷ്ട്രീയമായി കടുത്ത നിരാശയും നഷ്ടവും സംഭവിച്ചവരുടെ പ്രവര്‍ത്തികളാണ് അത്. പാര്‍ട്ടിക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി.
Comments