ദേശീയ ഗെയിംസ് ഹോക്കി മത്സരങ്ങള്‍ നടക്കുന്ന കൊല്ലത്തെ സ്റ്റേഡിയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ആശ്രാമത്ത് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച സ്റ്റേഡിയമാണ് മുഖ്യമന്ത്രി ഗെയിംസിനായി തുറന്നു കൊടുത്തത്. ജൂനിയര്‍ ഹോക്കിയില്‍ ഏഷ്യാകപ്പ് ജേതാവും മുന്‍ ഇന്ത്യന്‍ ജൂനിയര്‍ ഗോള്‍കീപ്പറുമായ മലയാളിതാരം കെ. നിയാസിന്റെ സാന്നിധ്യത്തില്‍ വനിതാ ഹോക്കി കളിക്കാരുടെ പരിശീലനം മേയര്‍ ഹണി ബഞ്ചമിനും പുരുഷ ഹോക്കി കളിക്കാരുടെ പരിശീലനം എന്‍.കെ. പ്രേമചന്ദ്രന് എംപിയും ഫ്ളാഗ് ഓഫ് ചെയ്തു.
Comments