You are Here : Home / News Plus

മതേതരത്വവും സോഷ്യലിസവും നീക്കം ചെയ്യില്ലെന്ന് വെങ്കയ്യ നായിഡു

Text Size  

Story Dated: Friday, January 30, 2015 05:03 hrs UTC

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖം പേജില്‍ നിന്ന് നീക്കം ചെയ്യില്ലെന്ന് കേന്ദ്ര നഗര വികസന കാര്യ മന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. അതേ കുറിച്ച് ആലോചിട്ടുപോലുമില്ല. സെക്യൂലറിസം ഇന്നാട്ടിലെ ജനങ്ങളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. നമ്മുടെ സംസ്കാരത്തിന്‍െറ ഭാഗവുമാണത്. ഭരണഘടനയുടെ ആമുഖം പേജില്‍ സെക്യുലറിസം എന്ന പദം ഉണ്ടായിരുന്നില്ല. അടിയന്തിരാവസ്ഥയുടെ കാലത്ത് ഇവ എഴുതിച്ചേര്‍ക്കുകയായിരുന്നു.
മതേതരത്വം നടപ്പാക്കാന്‍ നാം ബാധ്യസഥരാണെന്നും അത് ഒഴിവാക്കുന്ന പ്രശ്നമില്ലെ
ന്നും നായിഡു പറഞ്ഞു. റിപബ്ളിക് ദിനത്തില്‍ വന്ന കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍െറ പരസ്യത്തില്‍ ഭരണഘടന ആമുഖത്തിന്‍െറ കൂട്ടിചേര്‍ക്കലില്ലാത്ത പേജാണ് വന്നതെന്ന് വെങ്കയ്യ നായിഡു വിശദീകരിച്ചു. ഭരണഘടനയുടെ 42 ാം ഭേദഗതി വരുന്നതിന് മുമ്പുള്ള പതിപ്പിന്‍റെ ചിത്രം പശ്ചാതലമായുള്ള പരസ്യമാണ് റിപബ്ളിക് ദിനത്തില്‍ എല്ലാ മാധ്യമങ്ങളിലും വന്നിരുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നപ്പോഴാണ് നായിഡുവിന്‍റെ നിലപാട് വിശദീകരിച്ചത്. 
അതേസമയം, ഭരണഘടനയുടെ അസല്‍ പതിപ്പാണ് പരസ്യത്തിലുള്ളതെന്നും അതേ കുറിച്ച് ചര്‍ച്ചചെയ്യുന്നതില്‍ തെറ്റില്ലെന്നും വാര്‍ത്താ വിനിമയ, ഐ.ടി വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. നെഹ്റുവിനും അംബേദ്കര്‍ക്കും ഇതേ കുറിച്ച് അറിയില്ലായിരുന്നു എന്ന് കരുതാനാവുമോ? അടിയന്തിരാവസ്ഥ കാലഘട്ടത്തില്‍ ഇവ ആമുഖം പേജില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്നും പ്രസാദ് ചൂണ്ടിക്കാണിക്കുകയുണ്ടായി.
സെക്യുലറിസം, സോഷ്യലിസം എന്നീ പദങ്ങള്‍ എന്നന്നേക്കുമായി ഭരണഘടനാ ആമുഖം പേജില്‍ നിന്ന് നീക്കം ചെയ്യണമെന്ന് എന്‍.ഡി.എ സഖ്യ കക്ഷി ശിവസേനയും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ ഹിന്ദു രാഷ്ട്രമായതിനാല്‍ ഈ പദങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ശിവ സേന എം.പി സഞ്ജയ് റാവത്ത് പ്രസ്താവിച്ചിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.