യുവനടന് ഷൈന്‍ ടോം ചാക്കോയെയും നാലു സ്ത്രീകളെയും മയക്കുമരുന്ന് കൈവശം വെച്ചതിന് പോലീസ് അറസ്റ്റുചെയ്തു. ഷൈനും ഒരു അസിസ്റ്റന്റ് ഡയറക്ടറും മൂന്ന് മോഡലുകളുമാണ് പിടിയിലായത്. ഷൈന്‍, ബംഗലൂരു സ്വദേശിയും സഹസംവിധായികയുമായ ബ്ലസി, മോഡലുകളായ ടിന്‍സി, രേഷ്മ, സ്നേഹ എന്നിവരാണവര്‍. രണ്ടരലക്ഷം രൂപവിലവരുന്ന പത്തു ഗ്രാം കൊക്കെയ്ന്‍ ഇവരുടെ പക്കല്‍നിന്ന് കണ്ടെത്തി.
വിവാദവ്യവസായി നിഷാമിന്റെ കടവന്ത്രയിലെ ഫ് ളാറ്റില്‍ ഇവര്‍ കൊക്കെയ്ന്‍ ഉപയോഗിക്കുന്നതിനിടെയാണ് പോലീസ് റെയ്ഡ് നടത്തിയത്.ടോമിനൊപ്പം പിടിയിലായ നാലു സ്ത്രീകളില്‍ ഒരാള്‍ മലയാളിയും മൂന്നുപേര്‍ കര്‍ണാടക സ്വദേശികളുമാണ്. ഇന്നലെ രാത്രി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പുലര്‍ച്ചെ ഫ് ളാറ്റില്‍ റെയ്ഡ് നടത്തിയത്.
Comments