You are Here : Home / News Plus

വീട്ടമ്മയെ അവഹേളിച്ചെന്ന പരാതിയില്‍ റിമി ടോമിക്കെതിരെ വക്കീല്‍ നോട്ടീസ്

Text Size  

Story Dated: Saturday, January 31, 2015 03:25 hrs UTC

ഗാനമേളക്കിടെ വീട്ടമ്മയെ അവഹേളിച്ചെന്ന പരാതിയില്‍ പിന്നണിഗായിക റിമി ടോമിക്കെതിരെ വക്കീല്‍ നോട്ടീസ്.തുവ്വൂര്‍ സ്വദേശിനിയായ 55കാരി വിധവയാണ് അഭിഭാഷകനായ എ.പി. മുഹമ്മദ് ഇസ്മായില്‍ മുഖേന വക്കീല്‍ നോട്ടീസ് അയച്ചത്.നിലമ്പൂര്‍ പാട്ടുത്സവത്തോടനുബന്ധിച്ച് ജനുവരി 12ന് റിമി ടോമിയും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് സംഭവം. മുന്‍നിരയിലുണ്ടായിരുന്ന വീട്ടമ്മയെ റിമി ടോമി നിര്‍ബന്ധിച്ച് വേദിയില്‍ കയറ്റി. വേദിയിലത്തെിയപ്പോള്‍ നിലമ്പൂരിന്‍െറ സരിതാ നായര്‍ എന്ന് പരിചയപ്പെടുത്തുകയും പരിചയമില്ലാത്ത ആളോടൊപ്പം നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്ത പരിപാടിയാണിത്.
പിന്നീട് പരിപാടിയുടെ സ്പോണ്‍സറെ വേദിയില്‍ വിളിച്ച് വരുത്തി, ഇത്രയും ചെയ്തതിന് രണ്ടു പവന്‍ സ്വര്‍ണക്കമ്മല്‍ സമ്മാനമായി നല്‍കാന്‍ ആവശ്യപ്പെടുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലും പരന്ന് പൊതു ചര്‍ച്ചയാവുകയും വാഗ്ദാനം നല്‍കിയ സ്വര്‍ണക്കമ്മല്‍ ലഭിക്കാതിരിക്കുകയും ചെയ്തതോടെ പലരും മറ്റു രൂപത്തില്‍ അവഹേളിക്കാന്‍ തുടങ്ങി.
അപകീര്‍ത്തി സംഭവങ്ങളില്‍ ഉള്‍പ്പെട്ട വിവാദനായിക സരിതാ നായരോട് ഉപമിച്ചത് അത്യന്തം മാനസിക വേദനയുണ്ടാക്കിയെന്നാണ് നോട്ടീസില്‍.
നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും പരസ്യമായി ഖേദപ്രകടനം നടത്തുകയും ചെയ്തില്ലെങ്കില്‍ സിവിലായും ക്രിമിനലായും നിയമ നടപടി തുടരുമെന്നും വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.