കേരളത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയ സജീവമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്നു മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം ഉര്ജിതമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
കൊച്ചിയില്‍ യുവ നടനടക്കമുള്ള മയക്കു മരുന്നു സംഘത്തെ പോലീസ് അറസ്റ്റു ചെയ്തതിനു തൊട്ടു പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ വെളിപ്പെടുത്തല്‍.
ഇതിഹാസ് സിനിമയിലെ നായകന് തൃശൂര്‍ മുണ്ടൂര്‍ ചെറുവത്തൂര്‍ ഷൈന്‍ ടോം(31), കോഴിക്കോട് സ്വദേശിനി രേഷ്മ രംഗസ്വാമി(26), ബംഗളൂരു വളയം സ്വദേശിനി ബ്ലെസി സില്‍വസ്റ്റര്‍(22), കാഞ്ഞിരപ്പള്ളി സ്വദേശിനി സ്നേഹ ബാബു(25), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ടിന്‍സി ബാബു(25) എന്നിവരെയാണു കഴിഞ്ഞ ദിവസം കൊച്ചിയില്‍ വിവാദ വ്യവസായി നിസാമിന്റെ ഫ്ളാറ്റില്‍ നിന്നു പോലീസ് പിടികൂടിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
Comments