You are Here : Home / News Plus

ബി.ജെ.പിക്കും ആപ്പിനുമെതിരെ വിമര്‍ശനവുമായി സോണിയ

Text Size  

Story Dated: Sunday, February 01, 2015 05:55 hrs UTC

ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളെ ദുര്‍ബലപ്പെടുത്തുന്ന ബി.ജെ.പി സര്‍ക്കാറിന് പിന്തുണ നല്‍കിയിട്ടും ഭരണം വിട്ടോടിയ ആം ആദ്മി പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഭൂമി ഏറ്റെടുക്കല്‍, ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ അട്ടിമറിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സുന്ദര വാഗ്ദാനങ്ങള്‍ മറക്കുകയാണെന്ന് മീത്താപ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സോണിയ പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവര്‍ പങ്കെടുത്ത ആദ്യ റാലിയായിരുന്നു മീത്താപ്പൂരിലേത്.
ഒരു പാര്‍ട്ടിയെ നയിക്കുന്നത് ഒരു പ്രചാരകാണ് -അദ്ദേഹം പ്രചാരണം മാത്രമേ നടത്തൂ, മറ്റൊരാള്‍ക്കാവട്ടെ ധര്‍ണ നടത്താന്‍ മാത്രമാണ് നേരം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതെ വന്നപ്പോള്‍ ജനതാല്‍പര്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ആപ്പിന് പിന്തുണനല്‍കി. എന്നാല്‍, ഏതാനും ദിവസംകൊണ്ട് അവര്‍ ഭരണം മതിയാക്കി മടങ്ങി. ബി.ജെ.പി സര്‍ക്കാറാവട്ടെ ഡല്‍ഹിയെ അവഗണിക്കുകയും ചെയ്തു. കള്ളപ്പണം തിരികെയത്തെിക്കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമുള്ള വാഗ്ദാനങ്ങള്‍ പാഴ്വാക്കായി.
ത്രിലോക്പുരിയിലും ദില്‍ഷാദ് ഗാര്‍ഡനിലും നടത്തിയതുപോലെ വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിക്കുന്ന വെറുപ്പിന്‍െറ രാഷ്ട്രീയക്കാരെ തോല്‍പിച്ചേ മതിയാവൂ. മുദ്രാവാക്യങ്ങള്‍ കൊണ്ടുമാത്രം രാജ്യത്തെ നയിക്കാനാവില്ലെന്നും വികസനത്തിന്‍െറ അന്തരീക്ഷം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്നും സോണിയ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.