You are Here : Home / News Plus

പാമോലിന്‍ കേസ്: വി.എസ്സിന് സുപ്രീകോടതിയുടെ വിമര്‍ശം

Text Size  

Story Dated: Monday, February 02, 2015 07:41 hrs UTC

പാമോലിന്‍ കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. കേസ് രാഷ്ട്രീയലാഭത്തിനുവേണ്ടി ഉപയോഗിക്കുന്നുവെന്നാണ് കോടതി പറഞ്ഞത്. കാലതാമസം വരുത്താന്‍ മനപ്പൂര്‍വം കേസ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. കോടതിയുടെ വിലപ്പെട്ട സമയമാണ് ഈ നടപടികൊണ്ട് നഷ്ടപ്പെടുന്നത്. ഇനിയും ഇത് തുടര്‍ന്നാല്‍ നടപടി സ്വീകരിക്കേണ്ടിവരുമെന്നും കോടതി വിമര്‍ശിച്ചു.

കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമര്‍ശം. പാമോലിന്‍ കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതായി ആരോപിച്ചാണ് സുപ്രീംകോടതിയിലെ വി.എസ്സിന്റെ ഹര്‍ജി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.