You are Here : Home / News Plus

വിമാനയാത്രക്കിടെ അപമാനിക്കാന്‍ ശ്രമം: ബിസിനസുകാരന്‍ അറസ്റ്റില്‍

Text Size  

Story Dated: Tuesday, February 03, 2015 07:28 hrs UTC

ദേശീയ ഗെയിംസ് ഷൂട്ടിങ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഒന്‍പതു പേര്‍ക്കു കൂടി ഹൈകോടതി അനുമതി നല്‍കി. റൈഫിള്‍ ഷൂട്ടര്‍മാരായ മിലന്‍ ജയിംസ്, അലന്‍ ജയിംസ്, ടി.എം. സേതു, ജോസ് ടി. മാനുവല്‍, ഡോണി ജോസ്, ജോസഫ് ആന്‍റണി, സനാഹിന്‍ ഹസന്‍, പൊന്നു മറിയം, എലിസബത്ത് ഓള്‍ഗ മെന്‍ഡസ് എന്നിവര്‍ക്കാണ് അനുമതി നല്‍കിയത്. കായിക താരങ്ങളുടെ ഹരജി പരിഗണിച്ചാണു ഹൈകോടതി ഉത്തരവ്.

ഷൂട്ടിങ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ നേരത്തെ മൂന്നുപേര്‍ക്കു ഹൈകോടതി അനുമതി നല്‍കിയിരുന്നു.

- See more at: http://www.madhyamam.com/news/339110/150203#sthash.reMQjFnq.dpuf

വിമാനയാത്രക്കിടെ അറുപതു വയസുകാരനായ ബിസിനസുകാരന്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. ജാര്‍ഖണ്ഡ് സ്വദേശിനിയും 32 വയസുകാരിയുമായ സഹയാത്രികയാണ് ബിസിനസുകാരനെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹിയില്‍ നിന്നും ഭുവനേശ്വരിലേക്കുള്ള യാത്രക്കിടെ ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവമുണ്ടായത്. പിറകിലെ സീറ്റിലിരുന്നയാള്‍ സീറ്റിന്‍്റെ വിടവിലൂടെ യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രതികരിച്ച യുവതി ബിസിനസുകാരനെ ചീത്തവിളിക്കുകയും മൊബൈല്‍ ഫോണില്‍ അയാളുടെ ദൃശ്യം പകര്‍ത്തുകയും ചെയ്തു. യുവതി പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.