കൊച്ചി: ആഡംബര ഫ്ളാറ്റില്‍ നിന്നു കൊക്കെയ്ന്‍ പിടിച്ചെടുത്ത കേസില്‍ യുവ സിനിമാ താരം ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതി. കോഴിക്കോട് സ്വദേശി രേഷ്മ രംഗസ്വാമിയാണ് കേസിലെ ഒന്നാം പ്രതി. രേഷ്മയുടെ ധരിച്ചിരുന്ന ജീന്‍സിന്‍െറ പോക്കറ്റില്‍ നിന്നാണ് ചെറിയ പൊതികളായി സൂക്ഷിച്ചിരുന്ന കൊക്കെയ്ന്‍ പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത്.
ഷൈന്‍ ടോമിനെ ഫ്ളാറ്റിലേക്ക് ക്ഷണിച്ച സിനിമ സഹസംവിധായക ബ്ളസി സില്‍വസ്റ്റര്‍ രണ്ടാം പ്രതിയും ടിന്‍സി ബാബു, സ്നേഹ ബാബു എന്നിവര്‍ നാലും അഞ്ചും പ്രതികളുമാണ്.
കേസ് അന്വേഷണത്തിന്‍െറ ഭാഗമായി വിശദ ചോദ്യംചെയ്യലിന് പ്രതികളെ വിട്ടുകിട്ടാന്‍ പൊലീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്കി. കേസില്‍ അഞ്ചു പ്രതികള്‍ക്കും കൂട്ടുത്തരവാദിത്തമുണ്ടെന്ന് അന്വേഷണ സംഘം കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
Comments