തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ ലാലിസം എന്ന പരിപാടിയുടെ പേരില്‍ നടന് മോഹന്‍ലാലിനെ ഇനി വേട്ടയാടരുതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. വിവാദങ്ങളില്‍ അദ്ദേഹത്തിന് മാനസിക വിഷമമുണ്ട്. പരിപാടിക്കായി ചെലവായ പണം മോഹന്‍ലാലില്‍ നിന്നും തിരിച്ചു വാങ്ങണോയെന്നുള്ളത് മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗെയിംസ് സംബന്ധിച്ച് മത്സരവേദികളില്‍ നിന്നും പരാതികളൊന്നും ഉണ്ടായിട്ടില്ല. ലാലിസത്തെ പറ്റി മാത്രമാണ് പരാതികളുള്ളത്.
ഗെയിംസ് നടത്തി മുന്‍പരിചയമില്ലാത്തത് ഉദ്ഘാടന ചടങ്ങില്‍ തിരിച്ചടിയായി. ഉദ്ഘാടന ചടങ്ങിന് ആദ്യം ആലോചിച്ചത് എ.ആര്. റഹ്മാന്റെ പരിപാടിയാണ്. എന്നാല്‍ ബജറ്റ് വലുതായതുകൊണ്ട് ഉപേക്ഷിച്ചു. 2011 ലെ ജാര്‍ഖണ്ഡ് ദേശീയ ഗെയിംസ് ഉദ്ഘാടനത്തെക്കാളും 11 കോടി രൂപ കുറവാണ് കേരള ഗെയിംസിന് ചെലവായത്. സമാപന ചടങ്ങ് ചെലവ് ചുരുക്കി ഭംഗിയായി നടത്തും. അതിനു വേണ്ട നടപടികള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങള്‍ക്കു പിന്നില്‍ രഹസ്യ അജണ്ടയുണ്ട്. ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിലുള്ളത് കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരാണ്. സമാപന ചടങ്ങുകള്‍ ചെലവ് ചുരുക്കി നടത്തുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
Comments