തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. എലഗന്‍സ് ഗ്രൂപ്പിന്റെ ഒമ്പതു ബാറുകളിലാണു റെയ്ഡ് നടന്നത്. ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടാണു ആദായനികുതി വകുപ്പിന്‍െറ നടപടി. കൊല്ലത്തെ വ്യവസായി സുനില്‍ സ്വാമിയുടെ വീട്ടിലും റെയ്ഡ് നടത്തിയിട്ടുണ്ട്. അതേസമയം, റെയ്ഡ് സംബന്ധിച്ച വിശദാംശങ്ങള്‍ വിജിലന്‍സ് പുറത്തുവിട്ടില്ല.
പൂട്ടിയ ബാറുകള്‍ തുറക്കാതിരിക്കാനാണ് കോഴ നല്‍കിയത് എന്നായിരുന്നു ബാര്‍ ഉടമകളുടെ ആരോപണം. സുനിലിനോട് പലിശക്കെടുത്താണ് കോഴ നല്‍കിയതെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.
Comments