ബന്ദിയാക്കിയ ജോര്‍ദ്ദാനിയന്‍ പൈലറ്റിനെ ചുട്ടെരിച്ചു കൊന്നുവെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു. ഒരു മനുഷ്യനെ ജീവനോടെ കൂട്ടിലിട്ടു കത്തിക്കുന്ന ദൃശ്യങ്ങളാണ് ചൊവ്വാഴ്ച്ച ഭീകരര്‍ പുറത്തുവിട്ടത്.പൈലറ്റ് മാവോസ് ആല് കസാസ്ബേയുടെ മരണം ജോര്‍ദ്ദാന്‍ സ്ഥിരീകരിച്ചു. ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തിലുള്ളതാണോ എന്ന് പരിശോധിച്ചു വരികയാണെന്ന് ജോര്‍ദ്ദാന്‍ വ്യക്തമാക്കി.
മരിച്ച പൈലറ്റിനെ 'വീര നായകന്' എന്ന് വിശേഷിപ്പിച്ച ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ള, പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം ഒന്നിച്ച് നില്‍ക്കണമെന്ന് ആഹ്വാനം ചെയ്തു. ഡിസംബറില്‍ സിറിയയിലെ റാഖയില്‍ വിമാനമിറക്കിയപ്പോഴാണ് കസാസ്ബേ ഐ.എസ് ഭീകരരുടെ പിടിയിലായത്. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചാണ് ഐ.എസ് ഭീകരര്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
Comments