എലഗന്‍ഡ് ഗ്രൂപ്പിന്റെ ഒന്‍പത് ബാറുകളിലും കൊല്ലത്തെ വ്യവസായി സുനില്‍ സ്വാമിയുടെ വീട്ടിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 20 കോടി രൂപയുടെ വെട്ടിപ്പ്. പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ചാല്‍ മാത്രമേ ബാര്‍ കോഴയുമായി സുനില്‍ സ്വാമിക്ക് ബന്ധമുണ്ടോയെന്ന് പറയാനാവൂ എന്ന് അന്വേഷണ സംഘം പറഞ്ഞു.
സുനില്‍ സ്വാമിക്കും എലഗന്‍ഡ് ഗ്രൂപ്പിനും ബാര്‍ കോഴയില്‍ പങ്കുണ്ടെന്ന് ബാര്‍ ഉടമ ബിജു രമേശ് ആരോപിച്ചിരുന്നു. കണക്കില്‍പെടാത്ത സ്വത്ത് കൈവശമുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് സുനില്‍ സ്വാമിയുടെ ചെന്നൈയിലെ ഓഫീസിലും കൊല്ലത്തെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. നെടുമ്പാശ്ശേരിയില്‍ വെച്ച് എലഗന്‍സ് ഉടമകളിലൊരാളായ ബിനോയി മന്ത്രി കെ.എം. മാണിക്ക് രണ്ട് കോടി കൈമാറിയതായി ബിജു രമേശ് ആരോപിച്ചിരുന്നു.
Comments