പെട്രോളിന്റേയും ഡീസലിന്റേയും ചില്ലറവില്പനവില എണ്ണക്കമ്പനികള്‍ വീണ്ടും കുറച്ചു. പെട്രോള്‍ ലിറ്ററിന് 2.42 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില തിങ്കളാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു.
അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃതഎണ്ണവില കഴിഞ്ഞ ആറു വര്‍ഷത്തെ കുറഞ്ഞ നിരക്കിലെത്തിയിട്ടും അതിന്റെ ഫലം ജനങ്ങളില്‍ എത്തുന്നില്ലെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് എണ്ണക്കമ്പനികളുടെ പുതിയ തീരുമാനം. പുതിയ നിരക്കനുസരിച്ച് ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 56.49 രൂപയായി കുറഞ്ഞു. 46.01 രൂപയാണ് ഡീസലിന്റെ പുതിയ വില.
Comments