ട്രാന്‍സ് ഏഷ്യ എയര്‍ വേഴ്സിന്െറ എ.ടി.ആര്^72 വിമാനം തായ്പേയിലെ നദിയില്‍ തകര്‍ന്നുവീണ് ഒമ്പത് പേര് മരിച്ചു. 58 പേരുണ്ടായിരുന്ന വിമാനം തായ് തലസ്ഥാനത്തുനിന്നും കിന് മെന്‍ ദ്വീപിലേക്ക് പോവുകയായിരുന്നു.
ബുധനാഴ്ച രാവിലെ ഉയര്‍ന്നുപൊങ്ങിയതിന് തൊട്ടുടനെയാണ് വിമാനം തകര്‍ന്നു വീണതെന്ന് അധികൃതര്‍ അറിയിച്ചു. പത്ത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും തായ് വാന്‍ വ്യോമയാന അതോരിറ്റി ഡയറക്ടര്‍ ലി ചിന് മിങ് അറിയിച്ചു.
Comments