ലാലിസം വിവാദത്തില്‍ സംവിധായകന് ടി.കെ. രാജീവ്കുമാറിനെ പിന്തുണച്ച് ഫെഫ്ക രംഗത്ത്. വിഷയത്തില്‍ രാജീവ്കുമാറിനു നീതി ലഭിച്ചില്ലെന്നും രാജീവ്കുമാറിനും കൂട്ടര്‍ക്കും അഴിമതി കാണിക്കേണ്ട കാര്യമില്ലെന്നും സംവിധായകന് ബി. ഉണ്ണികൃഷ്ണന് പറഞ്ഞു.ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിലെ പരിപാടികളുടെ സംവിധാനം നിര്‍വഹിച്ചത് ടി.കെ. രാജീവ്കുമാറായിരുന്നു. വിഷയത്തില്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നു കാട്ടി ഫെഫ്കയുടെ സഹായം അഭ്യര്‍ഥിച്ച് രാജീവ്കുമാര്‍ കത്തു നല്‍കിയിരുന്നു.
Comments