You are Here : Home / News Plus

പ്രചാരണത്തിനിടെ പൊട്ടിക്കരഞ്ഞ് കിരണ്‍ ബേദി

Text Size  

Story Dated: Wednesday, February 04, 2015 03:57 hrs UTC

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊട്ടിക്കരഞ്ഞ് ബി.ജെ.പിയുടെ ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി. തെരഞ്ഞെടുപ്പ് റാലികളില്‍ തനിക്ക് കിട്ടുന്ന സ്നേഹത്തെക്കുറിച്ച് പറഞ്ഞാണ് ബേദി വിതുമ്പിയത്. തന്‍െറ മണ്ഡലമായ കൃഷ്ണനഗറില്‍ പ്രചാരണം നടത്തുകയായിരുന്നു ബേദി.
ഞാനും എന്‍െറ സര്‍ക്കാറും നിങ്ങള്‍ക്ക് സ്നേഹം തിരിച്ചുനല്‍കും. സത്യസന്ധമായി ജനങ്ങള്‍ക്ക് വേണ്ടിയായിരിക്കും ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും ബേദി പറഞ്ഞു.
ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രൂക്ഷമായ വാക് പോരിലാണ് എ.എ.പിയും ബി.ജെ.പിയും. മാധ്യമങ്ങളുടെ ശ്രദ്ധ നേടാന്‍ കെജ് രിവാള്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ബേദി കുറ്റപ്പെടുത്തിയിരുന്നു. വോട്ടര്‍മാര്‍ ഇതില്‍ പെട്ടുപോകരുതെന്നും ബേദി പറഞ്ഞു.
ഇതിന് മറുപടിയുമായി കെജ് രിവാള്‍ രംഗത്തുവന്നു. കിരണ്‍ ബേദി രാഷ്ട്രീയത്തില്‍ മാന്യത കാണിക്കണമെന്ന് കെജ് രിവാള്‍ ആവശ്യപ്പെട്ടു. എന്‍െറ കണ്ണില്‍ നോക്കി ഞാന്‍ സത്യസന്ധനല്ല എന്ന് ബേദി പറയട്ടെ. മൂന്നു വര്‍ഷം ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതാണെന്നും കെജ് രിവാള്‍ പറഞ്ഞിരുന്നു.
ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പിന്‍െറ പ്രചാരണം നാളെ അവസാനിക്കും. 10നാണ് വോട്ടെണ്ണല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.