You are Here : Home / News Plus

സിവില്‍ സര്‍വീസിലെ അഴിമതി ആശങ്കാജനകമാണെന്ന് സുധീരന്‍

Text Size  

Story Dated: Wednesday, February 04, 2015 04:59 hrs UTC

തിരുവനന്തപുരം: സിവില്‍ സര്‍വീസില്‍ അഴിമതി വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. സെറ്റോയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥലംമാറ്റങ്ങള്‍ക്ക് പൊതുമാനദണ്ഡം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. യൂനിവേഴ്സിറ്റി നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസമേഖലയും വര്‍ഗീയവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം അപകടകരമാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിലും കേന്ദ്രത്തിന് കുറ്റകരമായ അനാസ്ഥയാണെന്ന് സുധീരന്‍ കുറ്റപ്പെടുത്തി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.