You are Here : Home / News Plus

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു

Text Size  

Story Dated: Wednesday, February 04, 2015 05:31 hrs UTC

തിരുവനന്തപുരം: പി.ജി പ്രവേശത്തിന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കുള്ള സംവരണം അട്ടിമറിക്കുന്നെന്നാരോപിച്ച് ഒരുവിഭാഗം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഫെബ്രുവരി എട്ടിന് പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു. വ്യാഴാഴ്ച കൂട്ട അവധിയെടുക്കാനും ദേശീയ ഗെയിംസ് ഡ്യൂട്ടികള്‍ ബഹിഷ്കരിക്കാനും തീരുമാനിച്ചിരുന്നു.
സര്‍വീസിലുള്ള ഡോക്ടര്‍മാര്‍ക്ക് പി.ജി പ്രവേശപരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്ക് ഒഴിവാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ച സാഹചര്യത്തില്‍ സമരത്തില്‍നിന്ന് പിന്മാറുകയാണെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്‍റ് ഡോ. എസ്. പ്രമീളദേവി അറിയിച്ചു. ഗ്രാമീണസേവനത്തിനും സീനിയോറിറ്റിക്കും പ്രത്യേക വെയിറ്റേജ് നല്‍കുമെന്നും അതനുസരിച്ച് പ്രോസ്പെക്ടസ് പുതുക്കിയിറക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി അവര്‍ പറഞ്ഞു.
സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എസ്.ഡി.എ സമരത്തോട് നേരത്തെ തന്നെ വിയോജിച്ചിരുന്നു. നെഗറ്റീവ് മാര്‍ക്ക് വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ സമരത്തിനില്ലെന്ന് കെ.ജി.എസ്.ഡി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സുന്‍ജിത് രവി പറഞ്ഞു. പ്രവേശം ലഭിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ സേവനം കൂടുതല്‍കാലം ജനങ്ങള്‍ക്ക് ലഭിക്കുന്നതിന് ബോണ്ട് കാലാവധി ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.