ദേശീയ ഗെയിംസ് നടത്തിപ്പിനെക്കുറിച്ച് ഉയര്‍ന്നുവന്ന അഴിമതി ആരോപണം സിബിഐയെ കൊണ്ട് അന്വേഷിക്കണമെന്ന് മുന്‍കായികമന്ത്രി കെ.ബി ഗണേഷ്കുമാര്. എം.വിജയകുമാര്‍ കായികമന്ത്രിയായിരുന്ന കാലത്തെയും താന്‍ മന്ത്രിയായിരുന്ന കാലത്തെയും ഇപ്പോഴത്തെയും എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെ. താനതിന് തയാറാണ്. മുഖ്യമന്ത്രി അതിന് തയാറാണോ? അന്വേഷണം വരട്ടെ, തനിക്ക് പലകാര്യങ്ങളും പറയാനുണ്ട്.
ലാലിസത്തെ മറയാക്കി പല അഴമതിക്കാരും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ലാലിനെ വെറുതെവിടുക. ലാല്‍ വാങ്ങിയ പണം തിരിച്ചുകൊടുത്തു. അദ്ദേഹത്തെ വിട്ടേക്കൂ, എന്നാല്‍ ലാലിസത്തെ അഴിമതിയുടെ മറയാക്കരുതെന്നും ഗണേഷ്കുമാര് പറഞ്ഞു.
Comments