You are Here : Home / News Plus

ദേശീയ ഗെയിംസ്:സാജന്‍ പ്രകാശിന് അഞ്ചാം സ്വര്‍ണം

Text Size  

Story Dated: Thursday, February 05, 2015 03:51 hrs UTC

തിരുവനന്തപുരം: നീന്തലില്‍ കേരളത്തിന്‍റെ സാജന്‍ പ്രകാശിന് അഞ്ചാം സ്വര്‍ണം. 800 മീറ്റര്‍ ഫ്രീസൈ്റ്റല്‍ നിന്തലിലാണ് സാജന്‍ അഞ്ചാം സ്വര്‍ണ നേടിയത്. ഇതേ ഇനത്തില്‍ കേരളത്തിന്‍റെ എ.എസ് ആനന്ദിനാണ് വെങ്കലം. ഇതോടെ കേരളത്തിന്‍റെ മെഡല്‍ നില 12 ആയി. ഈ ഇനത്തിലെ മെഡല്‍ ദാന ചടങ്ങ് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിര്‍വഹിച്ചത്.
ഇന്നലെ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കില്‍ സാജന്‍ റെക്കോഡ് സ്വര്‍ണം നേടിയിരുന്നു. ഗെയിംസില്‍ റിലേയിലടക്കം അഞ്ചു സ്വര്‍ണവുമായി സാജന്‍ പ്രകാശ് ഓളപ്പരപ്പിലെ താരരാജനാവുകയാണ്. ഗെയിംസ്-ദേശീയ റെക്കോഡുകള്‍ മറികടന്നുകൊണ്ടാണ് സാജന്‍ കുതിപ്പ് തുടരുന്നത്.
കഴിഞ്ഞ ദിവസം രണ്ടു വെള്ളി നേടിയ സാജന്‍ ബുധനാഴ്ച 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും വെള്ളി നേടിക്കൊടുത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.