You are Here : Home / News Plus

ഡല്‍ഹി തെരഞ്ഞെടുപ്പിന്‍െറ പരസ്യ പ്രചാരണം അവസാനിച്ചു

Text Size  

Story Dated: Thursday, February 05, 2015 04:56 hrs UTC

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പരസ്യ പ്രചാരണം അവസാനിച്ചു. അഭിപ്രായ വോട്ടെടുപ്പിനും എക്സിറ്റ് പോള്‍ സര്‍വേകള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ചയാണ് വോട്ടെടുപ്പ്.

ആം ആദ്മി പാര്‍ട്ടി ഇത്തവണ ഒറ്റക്ക് അധികാരത്തിലെ ത്തുമെന്നു അരവിന്ദ് കെജ് രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. പണവും മദ്യവും നല്‍കി ബി.ജെ.പി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നു കെജ് രിവാള്‍ ആരോപിച്ചു. ന്യൂ ദില്ലി മണ്ഡലത്തിലെ കെജ് രിവാളിന്‍െറ പ്രചാരണ പരിപാടിയില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നു.

കിരണ്‍ ബേദി കൃഷ്ണനഗറിലും മംഗോല്‍പുരിയിലും, അജയ്മാക്കന്‍ അടക്കമുളള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ സ്വന്തം മണ്ഡലങ്ങളിലുമാണ് വോട്ട് തേടിയത്.
അഭിപ്രായ സര്‍വേകള്‍ പ്രവചിച്ച മുന്‍തൂക്കത്തിന്‍െറ ആത്മ വിശ്വാസത്തില്‍ ആം ആദ്മി പാര്‍ട്ടിയും ആഞ്ഞുപിടിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ബി.ജെ.പിയും വാശിയേറിയ പ്രചാരണമാണ് നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.