You are Here : Home / News Plus

മിണ്ടിയാൽ മാവോയിസ്റ്റ് , അല്ലെങ്കിൽ കൊക്കൈൻ !

Text Size  

Story Dated: Thursday, February 05, 2015 07:57 hrs UTC

പ്രമുഖ സിനിമ സം വിധായകന്‍ ആഷിക് അബുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

എന്നും സിനിമാക്കാരുടെ ജീവിതവും, പ്രണയവും, എന്തിന് മരണം പോലും (പരേതനായ മാള ചേട്ടൻ) ' entertainment ' ആയിരുന്നു. അത് കൊണ്ട് തന്നെ അപൂർവം ചില മാധ്യമ വ്യഭിചാരികൾ വ്യക്തി വിരോധമോ രാഷ്ടീയ വിരോധമോ തീർക്കാൻ സ്വയം വേശ്യയായി കഥകൾ മെനയുംബോൾ, അത് സിനിമാക്കാർക്ക്‌ എതിരെ ആണെങ്കിൽ ഈ പറഞ്ഞ ' entertainment അതിന്റെ പാരമ്യത്തിൽ എത്തും. എന്തായാലും 'തനിനിറം ജയചന്ദ്രൻ' എന്ന മഹാനായ പത്രക്കാരൻ 'മംഗളം' ദിനപത്രത്തിൽ ചെയ്ത വേശ്യാവൃത്തി നന്നായി. നല്ല ' entertainment ' ആയി. പണ്ട് ഇതേ കക്ഷി വ്യാജ വാർത്ത എഴുതിപിടിപ്പിച്ച് ജീവിതം തകർത്ത, ഇന്ന് കേരളീയർ പശ്ചാത്താപത്തോടെ ഓർക്കുന്ന ഒരു പേരുണ്ട്‌, ISRO ശാസ്‌ത്രഞൻ നമ്പി നാരായണൻ. ഒരിക്കലും തിരുത്താനാവാത്ത തെറ്റാണ് ആ വ്യാജ വാർത്ത‍ വിശ്വസിച്ചതിലൂടെ ആ വലിയ മനുഷ്യനോട് നമ്മൾ ചെയ്തത്.

കേരള പോലീസ് എന്നെയും റിമയെയും ഫഹദ് ഫാസിലിനെയും കൊക്കൈൻ കേസിൽ ചോദ്യം ചെയ്യാൻ അനുമതി തേടി എന്നും, ത്രില്ലിംഗ് അയ ഒരു ക്ലൈമാക്സ്‌ ആയിരിക്കും ഈ കേസിന് എന്നും ഒക്കെ ഈ മഹാൻ എഴുതികൂട്ടിയിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു കാര്യം കേരള പോലീസിന്റെ അറിവിൽ ഇല്ല എന്നും, വാർത്ത‍ മാധ്യമ സൃഷി മാത്രമാണെന്നും മാധ്യമ പ്രവർത്തകരോട് പോലീസ് അധികാരികൾ വെളിപെടുതിയതോടെ ചെയ്തതോടെ ചിത്രം മാറി. കേരളത്തിലെ ഭൂരിഭാഗം മാധ്യമ പ്രവർത്തകരും സത്യം എന്താണെന്ന് പോലീസ് അധികാരികളെ തന്നെ വിളിച്ച് ചോതിച്ചതിൽ വളരെ സന്തോഷം.

തന്നെ പറ്റി വ്യാജ വാർത്ത പ്രചരിപ്പിച്ച ഒരു ഇംഗ്ലീഷ് പത്രത്തിന് എതിരെ നടൻ ദിലീപേട്ടൻ മാനനഷ്ട്ടത്തിനു കേസ് കൊടുത്തത് പോലെ തന്നെ ഒരു കേസ് ഈ ചേട്ടനും പത്രത്തിനും എതിരെ ഞങൾ മൂന്ന് പേരും നാളെ കൊടുക്കും. നഷ്ട്ടപരിഹാര തുക എത്രയായാലും, അത് എന്ന് കിട്ടിയാലും അത് ഇതേ രീതിയിൽ ആക്രമിക്കപെട്ട നമ്പി നാരായണന് നൽകും.

ഷൈൻ ടോം എന്റെ സഹപ്രവർത്തകനും സുഹൃത്തും ആണ്, ഇനിയും ആയിരിക്കും. ഷൈൻ നിയമത്തിനു എതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ നിയമ പ്രകാരം ശിക്ഷിക്കപെടും. അതിനു നാട്ടിൽ പോലീസും നിയമവും ഒക്കെ നിലവിൽ ഉണ്ട്.

എന്ത് തരത്തിലുള്ള അന്വേഷണങ്ങൾക്കും പരിശോധകൾക്കും ഞങൾ എല്ലാവരും തയ്യാറാണ്. ഇനി അത് രാഷ്ട്രീയ പക പോക്കൽ ആണെങ്കിൽ പോലും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.