യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടെങ്കില്‍ താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മാണി
Text Size
Story Dated: Friday, February 06, 2015 07:16 hrs UTC
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടെങ്കില്‍ താന്‍ തന്നെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി കെ എം മാണി. ഭീഷണിയൊ, ഉമ്മാക്കിയൊ കണ്ട് ഭയക്കുന്നയാളല്ല താനെന്നും മാണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബജറ്റ് അവതരിപ്പിക്കണമോയെന്ന് മാണി തന്നെ തീരുമാനിക്കണമെന്ന ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് നേതാവുമായ പി സി ജോര്‍ജിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മാണി ഇക്കാര്യം പറഞ്ഞത്.
പി സി ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയാനില്ലെന്ന് മന്ത്രി പറഞ്ഞു. ബജറ്റ് അവതരിപ്പിക്കാതിരിക്കേണ്ട സാഹചര്യം ഇന്ന് സംസ്ഥാനത്തില്ല. അതിനാല്‍ താന്‍ ബജറ്റ് അവതരിപ്പിക്കുമോയെന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമേയല്ല. പ്രതിപക്ഷത്തിന്റെ ഭീഷണി കണക്കിലെടുക്കുന്നില്ലെന്നും മന്ത്രി മാണി വ്യക്തമാക്കി.
Comments