ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസീലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ജയം. പൂള് എയിലെ രണ്ടാം മത്സരത്തില്‍ സ്കോട്ട്ലന്‍ഡിനെ മൂന്ന് വിക്കറ്റിനാണ് ആതിഥേയര്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലന്‍ഡ് 142 റണ്‍സിന് ഓള്‍ഔട്ടായി. മറുപടിയായി ന്യൂസീലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 24.5 ഓവറില്‍ ഈ ലക്ഷ്യം കടന്നു. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തോല്പിച്ച ന്യൂസീലന്‍ഡിന് ഇതോടെ ഗ്രൂപ്പ് എയില്‍ നാല് പോയിന്റായി.
97 റണ്ണിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഒഴിച്ചുനിര്‍ത്തിയാല്‍ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ബ്രന്‍ഡന്‍ മെക്കല്ലത്തിന്റെ തീരുമാനത്തെ ശരിവയ്ക്കുന്നതായിരുന്നു കിവീസിന്റെ പ്രകടനം.
Comments