ബിഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു. നേതാവ് നിതീഷ്കുമാര്‍ ഞായറാഴ്ച വീണ്ടും ചുമതലയേല്‍ക്കും. വൈകിട്ട് അഞ്ചിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി സത്യവാചകം ചൊല്ലിക്കൊടുക്കും. ഒമ്പത് മാസത്തിനുശേഷമാണ് അദ്ദേഹം വീണ്ടും അധികാരത്തിലെത്തുന്നത്.
ബി.ജെ.പി.ക്കെതിരെ ദേശീയതലത്തില്‍ രൂപവത്കരിക്കാന്‍ ശ്രമിക്കുന്ന വിശാല കൂട്ടായ്മയായി സത്യപ്രതിജ്ഞാ ചടങ്ങ് മാറും. എസ്.പി. അധ്യക്ഷന്‍ മുലായംസിങ് യാദവ്, യു.പി. മുഖ്യമന്ത്രി അഖിലേഷ്യാദവ്, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, ബി.എസ്.പി. നേതാവ് മായാവതി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആര്.ജെ.ഡി. അധ്യക്ഷന്‍ ലാലുപ്രസാദ്യാദവ് തുടങ്ങിയവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
Comments