ചക്കരക്കല്ലില്‍ സി.പിഎം ഏരിയ കമ്മിറ്റി ഓഫിസിനു നേരെ ബോംബേറ്. അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി ഓഫിസിന് നേരെ ബുധനാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ഓഫിസില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ട് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഒ കെ രാജേഷ്, വിപിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി - ആര്.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെ ന്ന് സി.പി.എം ആരോപിച്ചു. ഇതിന് പിന്നാലെ മുതുകുറ്റിയില്‍ ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു.
ആക്രമണത്തില്‍ പ്രതിഷേധിച്ച് ചെമ്പിലോട്, അഞ്ചരക്കണ്ടി, ചോലോറ, മുണ്ടേരി പഞ്ചായത്തുകളില്‍ സി.പി.എം ഹര്‍ത്താല്‍ ആചരിക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് ചക്കരക്കല്‍ പെലീസ് സ്റ്റേഷന് പരിധിയില്‍ പത്ത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് , ജില്ലാ സെക്രട്ടറി പി ജയരാജന്, എം.വി ജയരാജന്, കെ കെ നാരായണന് എം.എല്‍.എ എന്നിവര്‍ സംഭവസ്ഥലത്തെത്തി.
Comments