പത്ത് വര്‍ഷത്തിനുശേഷം ജഗ്മോഹന് ഡാല്‍മിയ ബി.സി.സി.ഐ.യുടെ അധ്യക്ഷസ്ഥാനത്ത് തിരിച്ചെത്തി. ശരത് പവാര്‍-എന്‍.ശ്രീനിവാസന് വിഭാഗങ്ങളുടെ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായിരുന്ന എഴുപത്തിനാലുകാരനായ ഡാല്‍മിയ എതിരില്ലാതെയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 2005ല്‍ പവാറും ശ്രീനിവാസനും ചേര്‍ന്നാണ് ഡാല്‍മിയയെ സ്ഥാനഭൃഷ്ടനാക്കിയത്.
ദീര്‍ഘകാലം ഐ.സി.സി.യുടെ അധ്യക്ഷനായിരുന്ന ഡാല്‍മിയ ഇത് രണ്ടാം തവണയാണ് ബി.സി.സി. ഐ. പ്രസിഡന്റാവുന്നത്. ശരത് പവാര്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും കിഴക്കന്‍ മേഖലയില്‍ നിന്ന് തന്റെ പേര് നിര്‍ദേശിക്കാന്‍ ആരെയും ലഭിക്കാത്തതിനെ തുടര്‍ന്ന് മത്സരരംഗത്ത് നിന്ന് പിന്മാറുകയായിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസന് മത്സരിക്കാന്‍ കഴിഞ്ഞതുമില്ല. അങ്ങനെയാണ് ഡാല്‍മിയയുടെ രണ്ടാം വരവിന് അരങ്ങൊരുങ്ങിയത്. വാര്‍ഷിക ജനറല്‍ ബോഡിയോടനുബന്ധിച്ച് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍. ശ്രീനിവാസന് നേതൃത്വം നല്കുന്ന വിഭാഗത്തിനാണ മേല്‍ക്കൈ. സഞ്ജയ് പട്ടേല്‍ സെക്രട്ടറിയായി തുടരും. ഹരിയാണയില്‍ നിന്നുളള അനിരുദ്ധ ചൗധരിയാണ് ട്രഷറര്‍. കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായിരുന്ന ടി.സി. മാത്യുവിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.
Comments