മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു. ബീഫ് വില്ക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നത് ഇനിമുതല്‍ അഞ്ചുവര്‍ഷം വരെ തടവും പതിനായിരം രൂപയും പിഴ ലഭിക്കാവുന്ന കുറ്റമാണ്.
1996ല്‍ ബി.ജെ.പി - ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ ഭരണത്തിലിരുന്ന കാലത്ത് അന്നത്തെ രാഷ്ട്രപതിയുടെ പരിഗണനക്ക് അയച്ച മഹാരാഷ്ട്ര അനിമല്‍ പ്രിസര്‍വേഷന്‍ (അമെന്‍ഡ്മെന്റ്) ആക്ടിന് രാഷ്ട്രപതി പ്രണബ്മുഖര്‍ജി അനുമതി നല്‍കിയതോടെയാണ് നിയമം നിലവില്‍ വന്നത്.
ഞങ്ങളുടെ സ്വപ്നമായ ഗോവധനിരോധനത്തിന് വഴിയൊരുക്കിയ രാഷ്ട്രപതിക്ക് മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസ് ട്വിറ്ററില്‍ നന്ദി രേഖപ്പെടുത്തി.
Comments