പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഷിബിന്‍ അറസ്റ്റിലായി. വ്യാഴാഴ്ച പുലര്‍ച്ചെ തമിഴ്നാട്ടിലെ പഴനിയില്‍നിന്നാണ് ഷിബിന്‍ അറസ്റ്റിലായത്. ഉച്ചയോടെ ഷിബിനെ തൃശ്ശൂരിലെ ചേര്‍പ്പ് പോലീസ് സ്റ്റേഷനിലെത്തിക്കും.
ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് തൃശ്ശൂരിലെ അരിമ്പൂരില്വച്ച് പെണ്‍കുട്ടിയെ ഷിബിന്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കാറിടിച്ച് തെറിച്ചുവീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ഓടിക്കൂടിയ നാട്ടുകാര്‍ക്കുനേരെയും യുവാവ് കാര്‍ ഓടിച്ചുകയറ്റിയതോടെ സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്
Comments