അജ്ഞാത വാസം അവസാനിപ്പിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഡൽഹിയിൽ തിരിച്ചെത്തിയതായി സൂചന. ബുധനാഴ്ച രാത്രി 11 മണിയോടെ രാഹുൽ തിരച്ചെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് നേതൃത്വം ഇക്കാരം ഇതുവരെ ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പാർലമെൻറിൽ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ ഫെബ്രുവരി 20 നാണ് രാഹുൽ ഗാന്ധി രണ്ടാഴ്ചത്തെ അവധിയെടുത്തത്. പിന്നീട് പലഘട്ടങ്ങളിലായി അവധി നീട്ടുകയായിരുന്നു. 57 ദിവസത്തെ അജ്ഞാത വാസം അവസാനിപ്പിച്ചാണ് രാഹുൽ തിരിച്ചെത്തുന്നത്. ഭൂനിയമ ഒാർഡിനൻസിനെതിരെ ഏപ്രിൽ 19ന് നടക്കുന്ന കർഷക റാലിയിൽ രാഹുൽ പെങ്കടുക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചിരിന്നു.
Comments