അജ്ഞാത വാസം അവസാനിപ്പിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഡൽഹിയിൽ തിരിച്ചെത്തി. ബാേങ്കാിക്കിൽ നിന്നുള്ള തായ് എയർവേസ് വിമാനത്തിലാണ് ഇന്ന് രാവിലെ 11.15 രാഹുൽ ഡൽഹിയിലെത്തിയത്. ബാേങ്കാക്കിൽ നിന്നുള്ള വിമാനത്തിലാണ് എത്തിയതെങ്കിലും വിയറ്റ്നാമിൽ നിന്നോ മ്യാൻമറിൽ നിന്നോ രാഹുൽ തായ്ലൻഡ് തലസ്ഥാനമായ ബാേങ്കാക്കിലെത്തിയതാകാമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്നലെ രാത്രി 11 മണിയോടെ രാഹുൽ തിരച്ചെത്തിയതായി വാർത്തകൾ വന്നിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ ഒാഫിസ് ഇക്കാര്യം നിഷേധിക്കുകയായിരുന്നു. കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തുഗ്ലക് റോഡിലെ രാഹുലിെൻറ വസതിയിലെത്തിയിരുന്നു. രണ്ട് മാസം നീണ്ട അഭ്യൂഹങ്ങളും വിവാദങ്ങളും അവസാനിപ്പിച്ചാണ് രാഹുൽ തിരിച്ചെത്തുന്നത്.
Comments