പാനൂരിലെ പൊയിലൂരില്‍ സി.പി.എം പ്രവര്ത്തകന് വിനോദനെ കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ടെന്ന് സി.പി.എം നേതാവ് പിണറായി വിജയന്. കൊലപാതക പരമ്പരയിലൂടെ സി.പി.എമ്മിനെ ഇല്ലാതാക്കിക്കളയാം എന്ന വ്യാമോഹമാണ് ആര്.എസ്.എസിനെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയാണ് പിണറായി ഇക്കാര്യം പ്രതികരിച്ചത്.
ആര്.എസ്.എസില്‍ നിന്ന് സി.പി.എമ്മിലത്തെിയ സഖാവാണ് വിനോദന്‍. സി.പി.എം പ്രവര്‍ത്തകരെ തുടര്‍ച്ചയായി കൊലപ്പെടുത്തുമ്പോള്‍ മൗനം അവലംബിക്കുന്നവര്‍ക്ക് നേരെയും ഒരിക്കല്‍ ആര്.എസ്.എസിന്‍്റെ ആയുധങ്ങള്‍ വരുമെന്ന് തിരിച്ചറിയണമെന്നും പിണറായി ഫെയ്സ്ബുക്കില്‍ കുറിച്ചു.
Comments