നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സൂര്യ ബഹദൂര്‍ ഥാപ്പ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ഗുഡ്ഗാവിലെ മെഡന്റ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ മാര്‍ച്ച് 29-നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെയായിരുന്നു അന്ത്യം. 50 വര്‍ഷം നീണ്ട ഥാപ്പയുടെ രാഷ്ട്രീയ ജീവിതത്തില്‍ അഞ്ചു തവണ നേപ്പാള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ 1950-ലാണ് അദ്ദേഹം പൊതുജീവിതം തുടങ്ങിയത്. 1958ല്‍ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഥാപ്പ ഉപദേശക സമിതിയുടെ ചെയര്മാന് സ്ഥാനത്തും എത്തി. 1959ല്‍ ഉപരി സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1966-ലാണ് ആദ്യമായി പ്രധാനമന്ത്രിപദത്തിലെത്തുന്നത്.
Comments