കശ്മീർ വിമത നേതാവ് മസർറത്ത് ആലമിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് മുതൽ വീട്ടുതടങ്കലിലായിരുന്ന മസർറത്ത് ആലമിനെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്.ഹുർറിയത്ത് കോൺഫറൻസിെൻറ നേതൃത്വത്തിൽ തെക്കൻ കശ്മീരിൽ ഇന്ന് നടത്താനിരുന്ന റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിനിടെ നിരപരാധിയായ യുവാവിനെ സൈന്യം കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് പുൽവാമ ജില്ലയിലെ ത്രാലിൽ റാലി സംഘടിപ്പിച്ചത്.
ഹുർറിയത്ത് കോൺഫറൻസ് ചെയർമാനായ സയ്യിദ് അലിഷാ ഗീലാനിയെയും പൊലീസ് വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്. ഗീലാനിയെ സ്വീകരിക്കാൻ ശ്രീനഗറിൽ നടത്തിയ റാലിയിൽ പാകിസ്താൻ പതാക ഉപയോഗിച്ചതിനും പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിനും മസർറത്ത് ആലമിനെതിരെ കേസെടുത്തിരുന്നു.
Comments