ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് രണ്ട് കോച്ചുമാരെ നിയമിക്കുന്നതാണ് നല്ലതെന്ന് മുന്‍ ആസ്ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ്. സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മികച്ചവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ കോച്ച് ഡങ്കന്‍ ഫ്ളെച്ചറുടെ പകരക്കാരനു വേണ്ടി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം തുടങ്ങിയിരിക്കെയാണ് ഡീനിന്‍െറ അഭിപ്രായ പ്രകടനം.
ട്വന്റി-20, ഏകദിനം തുടങ്ങിയ ക്രിക്കറ്റിന്‍െറ ചെറുഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ ക്യാപ്റ്റനാകാന്‍ സൗരവ് ഗാംഗുലിയാണ് അനുയോജ്യം, അതേസമയം ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനായി രാഹുല്‍ ദ്രാവിഡിനെ നിയമിക്കണം. ടീം മാനേജര്‍ എന്ന നിലയില്‍ രവി ശാസ്ത്രി എല്ലാ കാര്യത്തിലും മേല്‍നോട്ടം വഹിക്കുകയും വേണം. ഇത് സാധാരണ ഒരു ആസ്ട്രേലിയന്‍ രീതിയാണ്. ഇത് ഇന്ത്യയില്‍ സാധിക്കില്ളേ എന്നും ജോണ്‍സ് ചോദിച്ചു.
Comments