ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതിയായ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീംകോടതി മെയ് 12വരെ നീട്ടി. നേരത്തേ സുപ്രീംകോടതി നല്കിയ ജാമ്യകാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം നീട്ടി നല്കണമെന്നാവശ്യപ്പെട്ടു ജയലളിത കോടതിയില്‍ ഹര്‍ജി നല്‍കിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെ ശിക്ഷിച്ച ബംഗളൂരുവിലെ വിചാരണകോടതിയുടെ നടപടിക്കെതിരായ ഹരജി ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Comments