സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ നടപടിയെടുക്കാന്‍ ഭരണഘടനപ്രകാരം പാര്‍ട്ടി ചെയര്മാന് അധികാരമില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയിരിക്കുന്ന ഭരണഘടനയുടെ പകര്‍പ്പിലും ഭാരവാഹി പട്ടികയിലും ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സി.എഫ്. തോമസാണ് ഒപ്പിട്ടിരിക്കുന്നത്. പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാനാണ് സി.എഫ്. തോമസ്. ഇത് കമീഷനെ തെറ്റിദ്ധരിപ്പിക്കലാണ്. പാര്‍ട്ടി വൈസ് ചെയര്മാന് എന്ന നിലയിലാണ് ഇക്കാര്യമടക്കമുള്ളവ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരിക്കുന്നതെന്നും ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരാള്‍ക്കെതിരെ നടപടിയെടുത്താല്‍ വിശദീകരണം ചോദിക്കണമെന്നത് അയാളുടെ അവകാശമായാണ് പാര്‍ട്ടി ഭരണഘടനയില്‍ പറയുന്നത്. തന്‍െറ കാര്യത്തില്‍ ഇത് ലംഘിച്ചു. പാര്‍ട്ടിയില്‍ നിന്ന് പൊട്ടിക്കരഞ്ഞ് പുറത്തു പോകാനൊന്നും താന്‍ ഉദ്ദേശിക്കുന്നില്ല. അഴിമതിക്കെതിരെ പോരാട്ടം തുടരും. മന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് ഈരാറ്റുപേട്ടയില്‍ നിന്ന് പാലായിലേക്ക് ഉടന്‍ മാര്‍ച്ച് നടത്തും. ഇതിനുപിന്നാലെ സംസ്ഥാന തലത്തിലും യാത്ര നടത്തും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുന്നതോടെ രാഷ്ട്രീയ തീരുമാനം എടുക്കും. രാജ്യസഭയിലേക്ക് മത്സരിക്കുന്നവരില്‍ പി.വി. അബ്ദുല്‍ വഹാബ് മാത്രമാണ് വോട്ട് ചോദിച്ചത്. അദ്ദേഹത്തിന് വോട്ട് ചെയ്യും. ഒറ്റ വോട്ട് മാത്രമേ ചെയ്യൂവെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസിന്‍െറ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയെന്ന് ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷനെ തെറ്റിദ്ധരിപ്പിച്ചാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം. പാര്‍ട്ടി ചെയര്മാന് മന്ത്രിയായാല്‍ ചെയര്മാന് സ്ഥാനം ഒഴിയണമെന്നാണ് പാര്‍ട്ടി ഭരണഘടനയില്‍ പറയുന്നത്. എന്നാല്‍, മാണി ഇത് ലംഘിച്ചിരിക്കുകയാണ്. ഇതിനെതിരെ ഹൈകോടതിയില്‍ കോവാറണ്ട് നല്‍കുമെന്നും ജോര്‍ജ് വ്യക്തമാക്കി.
Comments