യമനില്‍നിന്ന് 484 പേരുമായി രണ്ടു കപ്പലുകള്‍ ശനിയാഴ്ച കൊച്ചി തുറമുഖത്ത് എത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എം.വി കോറല്‍സ്, എം.വി കവരത്തി എന്നീ കപ്പലുകളാണ് ഉച്ചക്ക് ഒന്നരയോടെ തീരമണയുന്നത്. കോറല്‍സില്‍ 318ഉം കവരത്തിയില്‍ 166ഉം യാത്രക്കാരുണ്ട്. കോറല്‍സിലെ 42 പേര് ഇന്ത്യക്കാരും ബാക്കിയുള്ളവര്‍ ബംഗ്ളാദേശുകാരുമാണ്. രണ്ടാമത്തെ കപ്പലില്‍ 27 ഇന്ത്യക്കാര്‍ക്കു പുറമെ 64 ബംഗ്ളാദേശുകാരും ഇന്ത്യന്‍ വംശജരായ 75 യമന്‍കാരുമുണ്ട്.
Comments