ഹുറിയത്ത് കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്ത ബന്ദില്‍ കശ്മീരില്‍ സംഘര്‍ഷം. ശ്രീനഗര്‍ പട്ടണത്തിന് പുറത്ത് നര്‍ബലില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെയ്പില്‍ യുവാവ് കൊല്ലപ്പെട്ടു. കല്ലേറ് നടത്തിയ സമരക്കാര്‍ക്ക് നേരെ പോലീസ് വെടിവെയ്ക്കുകയായിരുന്നു. ത്രാളില്‍ യുവാവിനെ സൈന്യം കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് താഴ്വരയില് ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്ദ് അലിഷാ ഗിലാനിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഏപ്രില്‍ 13നാണ് ത്രാളിലെ പുല്‍വാമയില്‍ യുവാവ് സൈന്യത്തിന്റെ വെടിവെപ്പില്‍ മരിച്ചത്.
Comments