സി.പി.എമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി യെച്ചൂരിയോ അതോ എസ്.ആര്.പിയോ എന്ന പിരിമുറുക്കത്തിനും ചര്ച്ചകള്ക്കുമിടയില് സീതാറാം യെച്ചൂരിക്ക് വിജയാശംസയുമായി വി.എസ് അച്യുതാനന്ദന്. യെച്ചൂരി ജനറല്‍ സെക്രട്ടറിയാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വി.എസ് പറഞ്ഞു. താനാണ് യെച്ചൂരിക്ക് ആദ്യം പിന്തുണ അറിയിച്ചത്. ചെറുപ്പക്കാരായാവര് നേതൃനിരയിലേക്ക് വരണമെന്ന് വി.എസ് പറഞ്ഞു. തന്റെ വിജയം താങ്കളുടേയും എല്ലാവരുടേയും വിജയമാണെന്നായിരുന്നു ഇതിനുള്ള യെച്ചൂരിയുടെ മറുപടി-യെച്ചൂരിക്കൊപ്പം ഹോട്ടലില്‍ നിന്ന് ഇറങ്ങിവരുമ്പോഴാണ് വി.എസ് വിജയാശംസ നേര്‍ന്നത്.
Comments