കൊച്ചി-മധുര ദേശീയപാതയില്‍ നെല്ലിമറ്റം കോളനിപ്പടി വളവില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ആലിക്കല്‍ ശങ്കരന്റെ മകന് വിനോദാണ് (25) മരിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ മറ്റു മൂന്നു പേര് നിസാര പിരിക്കുകളോടെ രക്ഷപ്പെട്ടു.പുത്തന്‍ കുരിശില്‍ നിന്ന് വളാഞ്ചേരിയിലേക്ക് കോഴിയുമായി പോയ ലോറി പുലര്‍ച്ചെ രണ്ടിനാണ് അപകടത്തില്‍പ്പെട്ടത്. മറിഞ്ഞ ലോറിക്കിടയില്‍ കുടുങ്ങിയ വിനോദിനെ ഫയര്‍ഫോഴ്സും, പൊലീസും ചേര്‍ന്നാണ് പുറത്തെടുത്തത്. കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Comments